പൂക്കോട്ടൂർ വലിയ തോട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം ബന്ധുവീട്ടിൽ വിരുന്നിനെത്തിയ കുട്ടികൾ തോട്ടിൽ വീണ് മരിച്ചു. പൂക്കോട്ടൂർ പിലാക്കലിന് സമീപം വലിയ തോട്ടിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), കിഴിശ്ശേരി സ്വദേശി അഫ്സലിന്റെ ഭാര്യസഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരണപ്പെട്ടത്.

​ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ വലിയ തോട്ടിൽ കുട്ടികളെ കണ്ടെത്തിയത്.കളിക്കുന്നതിനിടെ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

​നാട്ടുകാർ ഉടൻ തന്നെ കുട്ടികളെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
​അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് പൂക്കോട്ടൂർ ഗ്രാമം. സംഭവത്തെ തുടർന്ന് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ അടച്ചു.



Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal