താനൂര്‍: ചിറക്കലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.
താനൂര്‍ ഗോകുലം ഫൈനാന്‍സിലെ കളക്ഷന്‍ ഏജന്റ് കെ.പുരം മുളന്തലപ്പാട്ട് വീട്ടില്‍ കുട്ടിനാരായണന്റെ മകന്‍ രജ്ഞിത്ത് (44) ആണ് മരിച്ചത്. താനൂര്‍ ചിറക്കലില്‍ ശനിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ വരികയായിരുന്നു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജ്ഞിത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: സുമതി. മക്കള്‍: ദേവനന്ദു, ദേവപ്രിയ
Post a Comment