താനൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി

താനൂർ: താനൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്ത 24കാരനെ കാണാതായതായി കുടുംബത്തിന്റെ പരാതി. താനൂർ സ്വദേശിയായ ഇംതിയാസിനെയാണ് കണ്ടെത്താനാകാത്തത്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് ഇംതിയാസ് ബെംഗളൂരുവിലെ കോളജിലേക്ക് പോയത്. ഓഗസ്റ്റ് ആറിന് വൈകിട്ട് കോട്ടക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിരുന്നു.

ബെംഗളൂരുവിലെത്തിയതായി ഇംതിയാസ് വീട്ടുകാരെ ഫോണിൽ അറിയിച്ചിരുന്നു. എന്നാൽ അതിന് ശേഷം യുവാവുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കുടുംബം പരാതി നൽകിയതിനെ തുടർന്ന് താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇംതിയാസിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ ബെംഗളൂരുവിലെ ദേവരഹള്ളി പ്രദേശത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം.

യുവാവിനെ കണ്ടെത്തുന്നതിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഇംതിയാസിന്റെ സുഹൃത്തുക്കളും വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്.
ഇംതിയാസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താനൂർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
+91 94478 01320
+91 99610 03488

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal