അനസ് എടത്തൊടികയെ കേരള പോലീസ് ഫുട്ബോൾ ടീമിൻ്റെ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു

മലപ്പുറം: മുൻ ഇന്ത്യൻ ഫുട്ബോൾ താരവും ഇന്ത്യൻ പ്രതിരോധനിരയിലെ എക്കാലത്തെയും മികച്ച കരുത്തും നാടിന്റെ അഭിമാനവുമായ കൊണ്ടോട്ടി സ്വദേശി അനസ് എടത്തൊടികയെ കേരള പോലീസ് ഫുട്ബോൾ ടീമിൻ്റെ ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചു. ഇതിഹാസ താരം ഐ.എം. വിജയൻ സർവീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്കാണ് ഈ നിയമനം എന്നത് ഈ നേട്ടത്തിൻ്റെ തിളക്കം ഇരട്ടിയാക്കുന്നു. കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ഇന്ത്യൻ ഫുട്ബോളിൻ്റെ നെറുകയിലേക്ക് അനസ് നടന്നു കയറിയത് വലിയ അഭിമാനത്തോടെയാണ് എന്നും നമ്മൾ കണ്ടുനിന്നത്. രാജ്യത്തിൻ്റെ ജഴ്സിയണിഞ്ഞ് നാടിൻ്റെ യശസ്സുയർത്തിയ ഒരു അന്താരാഷ്ട്ര താരത്തിന് തൻ്റെ പ്രതിഭയ്ക്കുള്ള അർഹമായ അംഗീകാരം തേടിയെത്തിയിരിക്കുന്നു.
കേരള പോലീസ് ഫുട്ബോൾ ടീമിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഈ പ്രതിഭയ്ക്ക് കഴിയട്ടെ എന്ന് പ്രാദേശികം വാർത്ത ന്യൂസ് ഡെസ്ക് ആശംസിക്കുന്നു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal