മലപ്പുറം : ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയായ ഷിനാസ് (18) ആണ് മരിച്ചത്. കായികരംഗത്തെ ഈ കൊച്ചു പ്രതിഭയുടെ വിയോഗം നാടിനും കുടുംബത്തിനും തീരാ നഷ്‌ടമായി. സ്കൂൾ ഫുട്ബോൾ ടീം സെലക്ഷന്റെ ഭാഗമായി കാവനൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടയിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായത്.
കളി തുടങ്ങി ഏകദേശം നാല് മിനിറ്റായപ്പോഴേക്കും ഷിനാസ് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷിനാസ്, കാവനൂർ 12 ൽ കാഞ്ഞിരപ്പള്ളി
ഷംസുദ്ദീൻ - കോറളിയാടൻ റസിയ ദമ്പതികളുടെ മകനാണ്. മുൻപും സ്കൂൾ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. മികച്ചൊരു കളിക്കാരനായിരുന്നു.
Post a Comment