ചേലേമ്പ്ര സപ്ലൈകോ സൂപ്പർമാർക്കറ്റ് ഇന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നാടിന് സമർപ്പിക്കും

ചേലേമ്പ്ര ● ചേലേമ്പ്ര പഞ്ചായത്ത് മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായി ഉയർത്തിയ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 11) രാവിലെ 10.30ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവ്വഹിക്കും.താഴെ ഇടിമുഴിക്കലിന് സമീപത്ത്, പുല്ലിപറമ്പിലേക്ക് പോകുന്ന പുതിയ ലിങ്ക് റോഡിലാണ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.സബ്സിഡി സാധനങ്ങൾക്ക് പുറമെ സബ്സിഡി ഇതര സാധനങ്ങളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. ചടങ്ങിൽ വള്ളിക്കുന്ന് നിയോജകമണ്ഡലം എം.എൽ.എ ടി.വി ഇബ്രാഹിം അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായി പങ്കെടുക്കും.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal