മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു



മലപ്പുറം: വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു.ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന്‍ വീഴുകയായിരുന്നു.


ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയിൽ കുട്ടി വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി.


പിന്നാലെ എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല . പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal