കോട്ടപ്പുറത്ത് വാഹനാപകടം; ബസ്സിനടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു; ഭർത്താവിന് പരിക്ക്


കൊണ്ടോട്ടി
ദേശീയപാതയിൽ കോഴിക്കോട് റോഡിൽ കൊട്ടപ്പുറത്തുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ഫറോക്ക് കല്ലമ്പാറ സ്വദേശി സി.പി. അബ്ദുൽ ബഷീറിൻ്റെ ഭാര്യ കുഞ്ഞീവി (54) ആണ് മരിച്ചത്. 
​കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്, ഇതേ ദിശയിൽ സഞ്ചരിച്ച ബഷീറും കുഞ്ഞീവിയും സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്.

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ കുഞ്ഞീവി ബസ്സിനടിയിൽപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ഇരുചക്രവാഹനത്തിൽ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് ബസിന് അടിയിലേക്ക് വീണത്. ​അപകടത്തിൽ പരുക്കേറ്റ ഭർത്താവ് അബ്ദുൽ ബഷീർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal