മലപ്പുറത്ത് നിന്നും വയനാട് സന്ദർശനത്തിനെത്തിയ കൊണ്ടോട്ടി സ്വദേശിയായ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു

കല്പറ്റ മലപ്പുറത്ത് നിന്നും കുടുംബ സമേതം വയനാട് സന്ദർശനത്തിനെത്തിയ സംഘത്തിലെ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു.ബാണാസുര സാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്. കൊണ്ടോട്ടി മഞ്ഞളാംകുന്ന് സ്വദേശി ആദിശ്രീ (8) ക്കാണ് ഇന്ന് രാവിലെ 10 മണിയോടെ കടിയേറ്റത്. 

ഉടനെ കല്പറ്റയിലെ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം ആക്‌സിഡന്റ് റെസ്ക്യൂ 24×7 വയനാട് ജില്ലാ വൈസ് പ്രസിഡന്റ് രൂപേഷ് (കണ്ണൻ) ന്റെ സഹായത്തോടെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ള കുട്ടി സുഖം പ്രാപിച്ചു വരുന്നതായാണ് വിവരം.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal