നെല്ലിന്റെ സംഭരണവില ഓണത്തിന് മുൻപ് നൽകും: എം ബി രാജേഷ്


തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില ഓണത്തിന് മുൻപ് നൽകുമെന്ന് മന്ത്രി എം ബി രാജേഷ്. ബാങ്കുകളുടെ കൺസോർഷ്യവുമായി ബന്ധപ്പെട്ട് കരാർ തുക ലഭ്യമാക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതുമൂലമാണ് കർഷകർക്ക് പണം നൽകാൻ കഴിയാഞ്ഞത് എന്ന് എം ബി രാജേഷ് പറഞ്ഞു. ഈ പ്രശ്നങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.


33,000ത്തോളം വരുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് 1000 രൂപ വീതം ഓണത്തിന് ഉത്സവ ബത്ത നല്‍കും. പൂട്ടിക്കിടക്കുന്ന കള്ളുഷാപ്പുകളിലെ ചെത്തുകാര്‍ക്കും, തൊഴിലാളികള്‍ക്കും 2000 മുതല്‍ 2500 രൂപ നല്‍കുമെന്നും എം ബി രാജേഷ് വ്യക്തമാക്കി.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal