ചേളാരി | തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
ഫറോക്ക് പെരുമുഖം നെല്ലൂർ റോഡ് സ്വദേശികളായ കെ ഇർഷാദ് - നുസ്രത്ത് ദമ്പതികളുടെ മകൻ ഇഹ്സാൻ (12) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവ് നുസ്രത്ത് (38), ഹംദ ഫാത്തിമ (10), അമൻ (9), ഫറോക്ക് പേട്ട സ്വദേശികളായ മുഹമ്മദ് അഹ്ദഫ് (20), ഐസാം (7) എന്നിവർക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ഇഹ്സാൻ തൽക്ഷണം മരിച്ചു.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ടയർ പൊട്ടിയതാണ് കാർ നിയന്ത്രണം വിടാൻ ഇടയാക്കിയതെന്ന് കാറിലുണ്ടായിരുന്നവരിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പറഞ്ഞു. മരിച്ച ഇഹ്സാൻ്റെ പിതാവ് ജിദ്ധയിലാണ്.
കഴിഞ്ഞ ദിവസം വലിയ പറമ്പ് അരീത്തോട് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 ദർസ് വിദ്യാർഥികൾ മരിച്ചിരുന്നു.
إرسال تعليق