മക്കയിലെത്തി, ഉംറ നിര്‍വഹിച്ച് ഫ്രഞ്ച് ഫുട്ബോളർ കരിം ബെന്‍സെമ; വിഡിയോ പങ്കുവെച്ച് താരം



ഫ്രഞ്ച് ഫുട്ബോളർ കരിം ബെന്‍സെമ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. ലോക ഫുട്‌ബോള്‍ താരങ്ങളിലൊരാളായ കരിം ബെന്‍സെമ സൗദി അറേബ്യയിലെ അല്‍ ഇത്തിഹാദ് ക്ലബില്‍ കളിക്കുകയാണ്. സൗദിയില്‍ നടക്കുന്ന കിങ് സല്‍മാന്‍ ക്ലബ് കപ്പ് മത്സരത്തില്‍ നിന്ന് പുറത്തായ ശേഷമാണ് അദ്ദേഹം മക്കയിലെത്തിയത്.


ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ വിശുദ്ധ കഅ്ബയുടെ സമീപം നില്‍ക്കുന്ന ദൃശ്യങ്ങള്‍ താരം ട്വിറ്റർ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഈ വര്‍ഷം ജൂണിലാണ് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ നിന്ന് ബെന്‍സെമ 2026 വരെ നീളുന്ന കരാറുമായി അല്‍ ഇത്തിഹാദ് ക്ലബില്‍ ചേര്‍ന്നത്.


ഇതാദ്യമായല്ല ബെന്‍സെമ ഉംറ നിര്‍വഹിക്കുന്നത്. 2016ല്‍ സൗദി അറേബ്യ സന്ദര്‍ശിച്ച അദ്ദേഹം തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയിരുന്നു. കിങ് സല്‍മാന്‍ ക്ലബ് കപ്പ് ടൂര്‍ണമെന്റില്‍ എട്ടാം റൗണ്ടില്‍ എതിരാളിയായ അല്‍ഹിലാല്‍ ക്ലബ്ബിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെന്‍സെമയുടെ ടീം ഇത്തിഹാദ് പരാജയപ്പെട്ടത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal