ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ മത്സരിക്കുമെന്ന് കെ സുധാകരൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനകം തന്നെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
നാളെ മുതൽ ചാണ്ടി ഉമ്മൻ പ്രചാരണവുമായി രംഗത്തിറങ്ങുമെന്ന് സുധാകരൻ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ വിതുമ്പുന്ന ഓർമ്മകൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കരുത്താവും. റെക്കോർഡ് ഭൂരിപക്ഷത്തോടെ യുഡിഎഫ് ഇവിടെ വിജയം നേടും. വികാരപരമായ തിരഞ്ഞെടുപ്പാണ് ഇതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
إرسال تعليق