രാജ്യത്ത് വിവിധയിടങ്ങളില്‍ ഈ മാസം 19, 26 തീയതികളില്‍ (വെള്ളിയാഴ്ച) നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ഷൻ ഡ്യൂട്ടി നിര്‍വഹിക്കേണ്ടവര്‍ക്ക് ജുമുഅ നിസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പരിസര പ്രദേശങ്ങളിലെ മഹല്ല് കമ്മിറ്റികള്‍ സഹകരിച്ച് ജുമുഅ സമയം ക്രമീകരിക്കണമെന്ന് മഹല്ല് കമ്മിറ്റികള്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിർദ്ദേശം നല്‍കി.
ഒരു പള്ളിയില്‍ ബാങ്ക് കൊടുത്ത ഉടനെയും, അടുത്ത പള്ളിയില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞും ജുമുഅ നമസ്കാരം ക്രമപ്പെടുത്തിയാല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ക്കും സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവര്‍ക്കും ജുമുഅ നിസ്കരിക്കാന്‍ സൗകര്യപ്പെടും.
പിന്തുണ ആർക്കാണ് മാഷേ...?
ഇതുസംബന്ധിച്ച് പരിസരങ്ങളിലെ മഹല്ല് കമ്മിറ്റികള്‍ കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണം ചെയ്യണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ: കെ.ആലിക്കുട്ടി മുസ്ലിയാര്‍, ഫത്വ കമ്മിറ്റി ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി.ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.
إرسال تعليق