ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം പൂർത്തിയായി. ഏപ്രിൽ 3ന് ആരംഭിച്ച മൂല്യ നിർണ്ണയം ഇന്ന് പൂർത്തിയായി.
ഈ വർഷം റെക്കോർഡ് വേഗത്തിലാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്.
എസ്എസ്എൽസി മൂല്യനിർണയത്തിനായി ആകെ 70 ക്യാമ്പുകളാണ് പ്രവർത്തിച്ചത്. 14,000 ത്തോളം അധ്യാപകരാണ് മൂല്യനിർണ്ണത്തിൽ പങ്കെടുത്തത്. മൂല്യനിർണയം പൂർത്തിയായ സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരത്തിൽ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
Post a Comment