തെരഞ്ഞെടുപ്പ് ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു

കൊണ്ടോട്ടി ‣ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്ക ശേഖരം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്. ചെറുകാവ് പെരിയമ്പലത്ത് ഇന്നു വൈകിട്ട് ആറരയോടെയാണു സംഭവം.

ഇർഷാദിന്റെ സ്‌കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു. ആഹ്‌ളാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal