ചേലേമ്പ്രയിൽ പിഞ്ചു ബാലൻ മീൻ കുളത്തിൽ വീണു മരിച്ചു


ചേലേമ്പ്ര പൈങ്ങോട്ടൂരിൽ പിഞ്ചു ബാലൻ വീട്ടുമുറ്റത്തെ മത്സ്യ കുളത്തിൽ വീണു മരിച്ചു. കുമ്മാളി കാട്ടിപ്പലത്ത് മുസവ്വിറിന്റെ മകൻ 
അമാൻ ഖാസി (രണ്ടര വയസ്സ്) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 

കളിക്കുന്നതിനിടെ വീടിന്റെ സമീപത്തുള്ള മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കുളത്തിന് അഞ്ചു അടി ആഴത്തിൽ വെള്ളമുണ്ടായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആ സമയം കുട്ടിയുടെ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം പനയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. 
മാതാവ്: സഫ. സഹോദരങ്ങൾ: ആലിം ഖാസി, ആമിർ ഖാസി.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal