കരിപ്പൂർ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് (ഡിസംബർ 07) രാവിലെ 9.55 നു പുറപ്പെടാനുള്ള ഇൻഡിഗോയുടെ ദമാം വിമാനം വൈകും. ഈ വിമാനം ഇന്ന് വൈകിട്ട് 6 മണിക്ക് പുറപ്പെടുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. ഇന്നു രാത്രി 7.55 നു കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ഇൻഡിഗോ യുടെ ഡൽഹി വിമാനവും രാത്രി 9 മണിക്കുള്ള ബംഗ്ലൂരു വിമാനവും റദ്ദാക്കി. മറ്റു വിമാനങ്ങളുടെ സമയവും മറ്റു വിവരങ്ങളും യാത്രയ്ക്കു മുൻപ് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
#calicutinternationalairport #indigoairlines
Post a Comment