വോട്ടർ പട്ടികയില്‍ പേരുണ്ടോ?ഫോണ്‍ വിളിച്ചോ, ഓണ്‍ ലൈനായോ പരിശോധിക്കാം


തിരുവനന്തപുരം: വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഫോണ്‍ വിളിച്ചോ, ഓണ്‍ ലൈനായോ പേരുണ്ടോ എന്നു പരിശോധിക്കാം. വോട്ടർ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കു.

വോട്ടർ ഹെല്‍പ്പ് ലൈൻ നമ്ബറായ 1950 ലേക്കാണ് ഫോണ്‍ വഴി അറിയാൻ വിളിക്കേണ്ടത്. എസ്ടിഡി കോഡ് ചേർത്താാണ് വിളിക്കേണ്ടത്. ഫോണ്‍ വിളിച്ച്‌ വോട്ടർ ഐഡി കാർഡ് നമ്ബർ നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.

1950 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയച്ചും വിവരം അറിയാം. ഇസിഐ (ECI) എന്നു ടൈപ്പ് ചെയ്തു സ്പെയ്സ് ഇട്ട ശേഷം ഐഡി കാർഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്. വിവരങ്ങള്‍ എസ്‌എംഎസ് ആയി തന്നെ ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച്‌ ഇലക്ടറല്‍ സെർച്ച്‌ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐ‍ഡി കാർഡ് നമ്ബർ (എപിക് നമ്ബർ) നല്‍കി സംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ വോട്ടർ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal