കോഴിക്കോട് ജനവാസ മേഖലയിൽ തീപിടിത്തം


വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ തീപിടിത്തം. ജനവാസ മേഖലയാണിത് രാവിലെ പത്തരയോടെയാണ് സംഭവം. സമീപത്തെ തെങ്ങിനും തീപിടിച്ചു. തൊട്ടടുത്ത മരങ്ങളിലേക്കും,വീടുകളിലേക്കും തീ പടരാൻസാദ്ധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.


തീപിടിത്തമുണ്ടായി അരമണിക്കൂറിന് ശേഷമാണ് ഫയർഫോഴ്സ്ഉദ്യോഗസ്ഥർസ്ഥലത്തെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. വർക്ക്‌ ഷോപ്പിലെ ജീവനക്കാർസുരക്ഷിതരാണെന്നാണ് വിവരം. ഞായറാഴ്‌ചയായതിനാൽ വളരെ കുറച്ച് ജീവനക്കാർ മാത്രമേഉണ്ടായിരുന്നുള്ളൂ. നിരവധി വാഹനങ്ങളും വർക്ക് ഷോപ്പിൽനിർത്തിയിട്ടിരുന്നു.കയർഫെഡിന്റെയും കേരളസോപ്പിന്റെയുമൊക്കെകമ്പനികൾപ്രവർത്തിക്കുന്നതിന് തൊട്ട ടുത്താണ്തീപിടിത്തമുണ്ടായത്.ഇവിടെയൊക്കെ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. തീ ഇങ്ങോട്ടേക്ക് പടർന്നാൽ ആളപായവും വലിയ നാശനഷ്ടങ്ങളുമൊക്കെഉണ്ടാകാൻസാദ്ധ്യതയുണ്ട്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കിയതായിറിപ്പോർട്ടുകളുണ്ട്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal