ചേളാരി വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.


തേഞ്ഞിപ്പാലം: ചേളാരി അങ്ങാടിക്കടുത്ത് വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശി പരേതനായ ചിറയിൽ വീട്ടിൽ തോ മസിൻ്റെ മകൻ സിടി മാത്യു (53)വിനെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഹോട്ടൽ തൊഴിലാളിയാണ്. സംഭവ സമയം മാത്യു തനിച്ചായിരുന്നു. വാടകക്ക് താമസിക്കുന്ന മറ്റുളളവർ എത്തിയപ്പോൾ മാത്യുവിന്റെ മുറി ഉള്ളിൽ നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടിൽ പോകണമെന്നു പറഞ്ഞ് ബുധനാഴ്‌ച ഹോട്ടലിൽ നിന്നും യാത്ര പറഞ്ഞിറ ങ്ങിയിരുന്നു.


വാതിലിൽ തട്ടി വിളിച്ചിട്ടും ഉള്ളിൽ നിന്നും പ്രതികരണമി ല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയും തുടർന്ന് പൊലീസ് എത്തിയ ശേഷം ലോക്ക് തകർത്ത് വാതിൽ തുറന്നപ്പോഴാണ് കട്ടിലിനു താഴെ നിലത്ത് മരിച്ച നിലയിൽ മാത്യുവിനെ കണ്ടത്തിയത്. തേഞ്ഞിപ്പലം പൊലീസും മലപ്പുറത്ത് നിന്നെത്തിയ വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal