പരപ്പനങ്ങാടി നിവാസികൾ പ്രതേകം ശ്രദ്ധിക്കുക..

 

മഞ്ഞപ്പിത്തം പടരുന്നു.. 

അടിയന്തിര യോഗം ചേർന്നു..


പരപ്പനങ്ങാടി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 

നഗരസഭ ചെയർമാൻ 

എ ഉസ്മാൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

വോട്ട് ചെയ്യാൻ പോകുമ്പോള്‍ എന്തെല്ലാം അറിയണം? വോട്ടര്‍മാര്‍ ആപ്പിലാകാതിരിക്കാൻ 'ഹെല്‍പ്പ് ലൈൻ ആപ്പ്

രോഗം ബാധിച്ച് 20ാം ഡിവിഷനിൽ 19 വയസുള്ള യുവാവ് മരിച്ചതിനെ തുടർന്നാണ് അടിയന്തിര യോഗം ചേർന്നത്.

രോഗത്തിൻ്റെ വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.

രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി പൊതുജനങ്ങളുടെ പരിപൂർണ്ണ സഹകരണം യോഗത്തിൽ മെഡിക്കൽ വിഭാഗം ആവശ്യപ്പെട്ടു.


വീടുകളിലെ കിണറുകളിൽ ക്‌ളോറിനേഷൻ ചെയ്യുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാനാനും,

മഞ്ഞപിത്തം പടരുന്നത് തടയുന്നതിന് പൊതുജനങ്ങളെ കൂടുതൽ ബോധവൽക്കരണം നടത്താനും യോഗത്തിൽ ധാരണയായി.


മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ തൊട്ടടുത്ത ദിവസം വിപുലമായ യോഗം ചേരാനും തീരുമാനിച്ചു.


വൈസ് ചെയർപേഴ്സൺ 

കെ ഷഹർബാൻ,

വിവിധ സ്റ്റാൻഡിങ് കമ്മിറ് ചെയർമാൻമാർ,കൗൺസിലർമാർ,

മെഡിക്കൽ ഓഫീസർ 

ഡോ; രമ്യ, നെടുവ CHC hi,

സെക്രട്ടറി ഇൻ ചാർജ് 

വേണു,

അസിസ്റ്റൻ്റ് എഞ്ചിനീയർ 

അനുപമ,

നഗരസഭാ ഹെൽത്ത് വിഭാഗം JHI ഷാജു,

എന്നിവർ യോഗത്തിൽ പങ്കെടുത്തു..


അബ്ദുൽ അസീസ് കൂളത്ത്, കൗൺസിലർ ഡിവിഷൻ 20, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal