| ഫറോക്ക് | മുസ്ലിം ലീഗ് നേതാവ് പേട്ട പെട്രോൾ പമ്പിന് സമീപം കോട്ടപ്പാടത്ത് ഡി.പി.സിദ്ദീഖ് (54) നിര്യാതനായി.
ദേവസം പറമ്പിൽ പരേതനായ അലവിയുടെയും ആമിനയുടെയും മകനായ സിദ്ധീഖ് ഫറോക്ക് മുനിസിപ്പാലിറ്റി മുസ് ലിംലീഗ് വൈസ് പ്രസിഡന്റും യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി വൈസ് ചെയർമാനുമാണ്.
എക്സ് ഗൾഫ് വെൽഫെയർ അസോസിയേഷൻ്റെ ബേപ്പൂർ മണ്ഡലം സെക്രട്ടറി, ഫറോക്ക് പഞ്ചായത്ത് സെക്രട്ടറി, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി, ഫറോക്ക് പഞ്ചായത്ത് യൂത്ത്ലീഗ് സെക്രട്ടറി, ട്രഷറർ, മുസ്ലിം സർവീസ് സൊസൈറ്റി ഫറോക്ക് ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഉൽഫത്ത് (വേങ്ങര, കുറ്റാലൂർ). മക്കൾ: ഫിഫാസ് (നാലാം വർഷം എം.ബി.ബി.എസ് വിദ്യാർഥി, തൃശൂർ മെഡിക്കൽ കോളജ്), ഫാഹിൽ (ബ്രില്യൻ്റ്, പാലാ), ഫിനുഫ്.
സഹോദരങ്ങൾ: ഹസൻ, പാത്തുമ്മേയി, സുഹറാബി, നഫീസ, ഖദീജ, സുലൈഖ, പരേതയായ റജുല.
മയ്യിത്ത് നമസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് പേട്ട ജുമാ മസ്ജിദിൽ നടക്കും.
إرسال تعليق