ബേപ്പൂരിൽ പതിമൂന്നു വയസുകാരി മരിച്ചത് വെസ്റ്റ് നൈൽ വൈറസ് ബാധിച്ച്; രോഗം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്


| കോഴിക്കോട് |   കോഴിക്കോട് വെസ്റ്റ് നൈൽ മരണം സ്ഥീരികരിച്ചു. തിങ്കളാഴ്ച മരിച്ച ബേപ്പൂർ സ്വദേശിനിയായ പതിമൂന്നുവയസുകാരിക്കാണ് ആരോഗ്യ വകുപ്പ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.


മരണം വെസ്റ്റ് നൈൽ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.


വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal