ട്രാഫിക് പരിഷ്കരണം ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം കെ വി വി ഇ എസ്


രാമനാട്ടുകര: നഗരത്തിലെ നിരന്തരമായ ട്രാഫിക് കുരുക്ക് ഇല്ലാതാക്കാൻ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരിഷ്കരണം നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് കേരള വ്യാപാരി വ്യവസായി

ഏകോപന സമിതി 

രാമനാട്ടുകര യൂണിറ്റ് വാർഷിക പൊതു യോഗം 

 അധികൃതരോട് ആവശ്യപെട്ടു.


ബഹു,ഹൈകോടതി ഉത്തരവ് പ്രകാരം പാർക്കിംഗ് ക്രമീകരണം നടപ്പിലാക്കാതെ

 നിരുത്തരവാദപരമായ സമീപനം കാണിക്കുന്ന 

 ബന്ധപ്പെട്ട അധികൃതരുടെ അലസത മാറ്റി നഗരത്തിലെ ഗതാഗതകുരു ഒഴിവാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപെട്ടു. പരിപാടി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി ഉൽഘടനം ചെയ്തു.


യൂണിറ്റ് പ്രസിഡന്റ് 

പി എം അജ്മൽ ആദ്യക്ഷത വഹിച്ചു, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര, ജില്ലാ സെക്രട്ടറി 

കെ എം ഹനീഫ, മനാഫ് കാപ്പാട്, ഓ പി രാജൻ,  കെ ബീരാൻ,  കെ കെ വിനോദ് കുമാർ, കെ കെ ശിവദാസ്, അസ്ലം പാണ്ടികശാല, പി പി എ നാസർ,

 സി ദേവൻ, സി സന്തോഷ്‌ കുമാർ, എം കെ സമീർ, പി പി ബഷീർ, എന്നിവർ സംസാരിച്ചു.



പുതിയ ഭാരവാഹികൾ 


പി എം അജ്മൽ 

പ്രസിഡന്റ് 


ജനറൽ സെക്രട്ടറി 

കെ കെ വിനോദ് കുമാർ 


 ട്രഷറർ 

കെ കെ ശിവദാസ്

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal