നാശം വിതച്ച് സംസ്ഥാനത്താകെ അതിതീവ്ര മഴ, കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിൽ

 


തിരുവനന്തപുരം |  തെക്കൻ - മധ്യ കേരളത്തിൽ കനത്ത മഴ നിർത്താതെ പെയ്യുന്നു. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊച്ചിയിൽ കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടും ഗതാഗതകുരുക്കും ഉണ്ടായി. ആലപ്പുഴ തുറവൂരിൽ ദേശീയപാതയിലേക്ക് വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു.


എറണാകുളം ജില്ലയിൽ മണിക്കുറുകളോളം തുടർച്ചയായി പെയ്ത മഴയിൽ കൊച്ചി നഗരം വെള്ളക്കെട്ടിലായി. മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിലായി. വൈറ്റില, കുണ്ടന്നൂർ,ദേശീയപാത, ഇടപ്പള്ളി, എസ്ആർഎം റോഡ്, ജവഹർലാൽ നെഹ്റു സ്റ്റേഡിയം ലിങ്ക് റോഡ്, ഇൻഫോപാർക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, എംജി റോഡ്, കടവന്ത്ര സൌത്ത്, ചിറ്റൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകാൻ സാഹചര്യമില്ലാത്തതിനെ തുടർന്നാണിത്. മിക്ക റോഡുകളിലും മുട്ടൊപ്പം വെള്ളമാണ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും വെള്ളം കയറി. കളമശേരി മൂലേപാടത്തെ ഒട്ടേറെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടതിനൊപ്പം കനത്ത ട്രാഫിക് കുരുക്കും നഗരത്തിലുണ്ട്.


കോഴിക്കോട് ജില്ലയിൽ കനത്ത മഴ. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ മഴ മണിക്കൂറുകളോളം തുടർന്നു. കോഴിക്കോട് നഗരത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായി. നാദാപുരം തൂണേരിയിൽ ഫാമിലി സൂപ്പർമാർക്കറ്റിന്റെ മതിൽ ഇടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. ഗതഗാതം തടസ്സപ്പെട്ടു. മുക്കത്തും കനത്ത മഴയാണ് പെയ്തത്. കൊടിയത്തൂർ പഞ്ചായത്തിൽ റോഡുകളും വീടുകളും വെള്ളത്തിലായി. പന്തീരാങ്കാവിൽ ഇടിമിന്നലിൽ വീടിന് തീപിടിച്ചു. മണക്കടവ് മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടിനാണ് തീപിടിച്ചത്. മിന്നലിൽ വീടിലെ വയറിങ് കത്തിയാണ് തീ പടർന്നത്. പ്രധാന രേഖകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു. മീഞ്ചന്ത അഗ്നി സംരക്ഷാ സേന എത്തിയാണ് തീ അണച്ചത്.


ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി ഭാഗങ്ങളിൽ പലയിടത്തും വെള്ളം കയറി. അങ്ങാടികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. 

മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് ജില്ലാ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകി. 


🌧️ കനത്ത മഴയിൽ പലവിധ അപകടസാധ്യത ഉണ്ട്.


🌧️ കനത്ത മഴയിൽ യാത്രകൾ പരമാവധി ഒഴിവാക്കുക വീടുകളിൽ സുരക്ഷിതരായി ഇരിക്കുക


🌧️ റോഡിലൂടെ നടക്കുന്നവർ കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ശ്രദ്ധിക്കണം. 

വടി കരുതാവുന്നതാണ്.


🌧️ മണ്ണിടിച്ചിലിനാണ് മറ്റൊരു സാദ്യധ  വീടിന് പിറകിൽ വലിയ മതിലുകളോ, മൺകൂനയോ  വലിയ കല്ലുകളോ മറ്റ് വസ്തുക്കളോ  വീടിനു സമീപം വീഴാറായ വലിയ മരം ഉള്ളവരോ കുന്നിടിച്ച് വീട് എടുത്തവരോ വീടിൻറെ താഴ്ഭാഗം കെട്ടിയുയർത്തി വീട് എടുത്തവരോ കനത്ത മഴയിൽ അപകടം പ്രത്യേകം ശ്രദ്ധിക്കണം.


🌧️ അപകട ഭീഷണിയുള്ള വീട്ടിൽ ഒരു കാരണവശാലും താമസിക്കരുത് '

തൊട്ടടുത്ത വീടുകളിലോ കുടുംബങ്ങളുടെ വീടുകളിലോ മാറി താമസിക്കാവുന്നതാണ് അപകടത്തിന് ശേഷം പരിതപിച്ചിട്ട് കാര്യമില്ല.ജീവനാണ് പ്രധാനം വീടും മറ്റ് വസ്തുക്കളും അല്ല.


🌧️മലവെള്ളപ്പാച്ചിൽ വരാൻ സാദ്യധ ഉള്ളവർ പ്രത്യേകം കരുതുക.


🌧️ശക്തമായ മഴയിൽ പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് വെള്ളം എത്താൻ സാദ്യധ ഉണ്ട്. വീടിന്ന് ചുറ്റ് വശവും ഇടക്ക് ഒന്ന് പരിശോധിക്കുക. 


🌧️കുട്ടികളും മുതിർന്നവരും  കളിക്കാനോ മീൻ പിടിക്കാനോ പോകുന്നത് ശ്രദ്ധിക്കുക


🌧️വെള്ളക്കെട്ടുകൾക്ക് പരിസരത്ത് കുട്ടികൾ എത്തിപ്പെടാതെ സൂക്ഷിക്കുക


🌧️മിന്നൽ ഉള്ള സമയം തുറസായ സ്ഥലത്ത് നിൽക്കരുത്. 


🌧️വീടിനകത്തും ചെരിപ്പ് ധരിക്കുക. 


🌧️ചുവരിനോട് ചേർന്ന്  നിൽക്കാതിരിക്കുക .


🌧️ലോഹങ്ങളിൽ പിടിച്ച് നിൽക്കരുത്. 


🌧️എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ സർക്കാർ സംവിധാനങ്ങളെ ഉടൻ ബന്ധപ്പെടാവുന്നതാണ്.


🌧️112 

പോലീസ് കൺട്രോൾ റൂം

108 ആംബുലൻസ്

101 ഫയർഫോഴ്സ്


🌧️താലൂക്ക് ദുരന്തനിവാരണ സേന ( TDRF ) Help desk 

9847140677

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal