🌙 ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച


കോഴിക്കോട്: ദുൽഖഅദ് 29 (ജൂൺ ഏഴ്, വെള്ളി)ന് ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ ദുൽഹിജ്ജ ഒന്ന് ജൂണ് എട്ട് ശനിയാഴ്ചയും ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ചയുമായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സയ്യിദ് നാസർഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി എന്നിവർ അറിയിച്ചു. പാളയം ഇമാം ഡോ. വി പി ഷുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal