ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്: സ്‌കൂൾ തുറന്നു.. റോഡിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ കാണാതെ പോകരുത്

       


മലപ്പുറം: സ്‌കൂൾ തുറന്നു. ആവേശത്തോടെ ആരവങ്ങൾ മുഴക്കി പുത്തൻ ബാഗും കുടയും ഉടുപ്പു മണിഞ്ഞ് നമ്മുടെ പൊന്നോമന മക്കൾ റോഡിലൂടെ അത്യാഹ്ലാദത്തോടെ ഓടിച്ചാടി നടക്കുന്നുണ്ട്. നമ്മുടെ അശ്രദ്ധ മൂലം ഒരു ജീവനും അപകടത്തിലാകാതിരിക്കട്ടെ ...

അവർക്ക് ട്രാഫിക് നിയമങ്ങൾ അറിയില്ല. അത് കൊണ്ട് തന്നെ അവർ റോഡിൽ കയറി നടക്കും. കളിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കും. ശ്രദ്ധിക്കേണ്ടത് വാഹനവുമായി ചീറിപ്പായുന്ന നമ്മളാണ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഒരു കുരുന്നു ജീവൻ പോലും നഷ്ടപ്പെടുത്തരുത്. കുട്ടികൾക്ക് റോഡ് നിയമങ്ങൾ പറഞ്ഞ് കൊടുത്ത് കൊണ്ട് മാത്രമല്ല, കാണിച്ച് കൊടുത്ത് കൊണ്ട് തന്നെ മനസിലാക്കിക്കേണ്ടത് രക്ഷിതാക്കളും അദ്ധ്യാപകരുമാണ്.


Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal