ബാലുശ്ശേരി ഹോട്ടലിൽ അതി : ക്രമം കാണിച്ച ഗ്രേഡ് എസ്ഐ ക്കെതിരെ പൊലീസ് കേസ് എടു ത്തു. ബാലുശ്ശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധാകൃ ഷ്ണനു എതിരെയാണു കേസെടുത്തത്.
ഇന്നലെ എസ്ഐ ഭക്ഷണം പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാതിരുന്നത് ഹോട്ടലുകാർ അനുവദിച്ചില്ല. ഈ ഹോ ട്ടലിൽ നിന്നു സ്ഥിരമായി ഈ രീ തിയിൽ ഭക്ഷണം വാങ്ങിയിരുന്ന തായും പറയുന്നു. ഇനി മുതൽ ഭക്ഷണം നൽകേണ്ടെന്ന് ഉടമ ജീ വനക്കാർക്കു നിർദേശം നൽകി യിരുന്നു. ജീവനക്കാർ പണം ചോദിച്ചതോടെ എസ്ഐ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പിന്നീട് പ്രശ്നം ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തി. അപ്പോഴേക്കും എസ്ഐ ഹോട്ട ലിൽ അതിക്രമം കാണിച്ചതിന്റെ
വിഡിയോ ദൃശ്യം പുറത്തായി. ഇതോടെ കേസെടുക്കാൻ പൊ ലീസ് നിർബന്ധിതരായി. ഗ്രേഡ് എസ്ഐ രാധാകൃഷ്ണനു എതിരെ വകുപ്പുതല അന്വേഷ ണം ആരംഭിച്ചു. അതിക്രമം കാണിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
Post a Comment