പെരുവള്ളൂർ ● 2024-25 പദ്ധതി പ്രകാരം പെരുവള്ളൂർ പഞ്ചായത്തിൽ അടുക്കള മാലിന്യ സംസ്ക്കരണ പദ്ധതി നടപ്പിലാക്കി തുടങ്ങി. അടുക്കള മാലിന്യത്തെ എളുപ്പത്തിൽ ജൈവ വളമാക്കി മാറ്റുന്ന പദ്ധതി പ്രകാരം 19 വാർഡുകളിലേക്കും ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ അബ്ദുൽ കലാം നിർവഹിച്ചു.
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസഹാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ യു പി മുഹമ്മദ്, വി ഇ ഒ വിനയൻ, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഉമൈബ മുനീർ, വാർഡ് മെമ്പർമാരായ ബഷീർ, കോയമോൻ, തങ്കവേണുഗോപാൽ, ടി പി സൈതലവി,
തസ്ലീന സലാം, സൈതലവി പൂങ്ങാടൻ, സുനിൽ, മുഹസിന, താഹിറ,അസൂറ,ഷറീന എന്നിവർ പങ്കെടുത്തു.
ഫോട്ടോ: പെരുവള്ളൂർ പഞ്ചായത്തിൽ അടുക്കള മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ബൊക്കാഷി ബക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് കെ അബ്ദുൽ കലാം ഉദ്ഘാടനം ചെയ്യുന്നു
Post a Comment