
പള്ളിക്കൽ ●
കാക്കഞ്ചേരി കൊട്ടപ്പുറം റോഡിൽ യു കെ സി ജംഗ്ഷനിൽ ലോറി കയറി സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. വാഴക്കാട് സ്വദേശി കാൽപള്ളി മാളിയേക്കൽ തച്ചറായി അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് ഷഹീം (25) ആണ് മരിച്ചത്. പള്ളിക്കൽ കോഴിപ്പുറത്ത് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇവിടെ ജൽജീവൻ പൈപ്പ് ലൈൻ പ്രവൃത്തിക്ക് വേണ്ടി റോഡ് കീറിയിരുന്നു. എഡ്ജിൽ ഇറങ്ങിയ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ യുവാവിന്റെ ദേഹത്തിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. പണി പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ചത് മൂലം ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു.
Post a Comment