പൊതുമരാമത്ത് റോഡിലെ വെള്ളക്കെട്ട്; പഞ്ചായത്ത്‌ ഭരണസമിതി പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി കൂടിക്കാഴ്ച നടത്തി

പെരുവള്ളൂർ ● കാക്കത്തടം, വരപ്പാറ പുതിയ പറമ്പ് പ്രദേശങ്ങളിൽ പൊതുമരാമത്ത് റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പെരുവള്ളൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മഞ്ചേരി പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറുമായി കൂടിക്കാഴ്ച നടത്തി. വെള്ളക്കെട്ടിനെ ദുരന്തനിവാരണ പദ്ധതി യിൽ ഉൾപ്പെടുത്തണമെന്നും ഇതിന് ഫണ്ട് ലഭ്യമാക്കാനും ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രസ്തുത തുകക്ക് അഴുക്കുചാൽ നിർമ്മിക്കാൻ അനുമതി നൽകണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. 
ജൂൺ രണ്ടിന് സ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകാമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭരണസമിതി അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുൽ കലാം, വൈസ് പ്രസിഡണ്ട് ആയിഷ ഫൈസൽ, സ്ഥിരം സമിതി അംഗങ്ങളായ യുപി മുഹമ്മദ്, അഞ്ചാലൻ ഹംസ ഹാജി, ഉമൈബാ മുനീർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി കെ റംല, പഞ്ചായത്ത്‌ അംഗങ്ങളായ ടി പി സൈതലവി, മുഹ്സിനാ ശിഹാബ്, അസൂറ കാട്ടീരി, തസ്‌ലീന സലാം, സറീന ജാസിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: പെരുവള്ളൂർ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ മഞ്ചേരിയിൽ പി ഡബ്ലിയു ഡി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിന് മുമ്പിൽ വെള്ളക്കെട്ട് മൂലമുള്ള പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി നടത്തിയ നിൽപ്പ് സമരം

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal