എംഡിഎംഎയുമായി 21കാരൻ വേങ്ങരയിൽ പിടിയിൽ

വേങ്ങര ● 4.251 ഗ്രാം എംഡിഎംഎയുമായി വേങ്ങരയിൽ യുവാവ് അറസ്‌റ്റിൽ. കണ്ണമംഗലം തീണ്ടേക്കാട് മണ്ണാർപ്പടി വിട്ടിൽ ശിവൻ (21) ആണ് എക്സൈസിന്റെ പിടിയിലായത്. എംഡിഎംഎ കടത്താനുപയോഗിച്ച സ്കൂ‌ട്ടറും കസ്‌റ്റഡിയിലെടുത്തു. 

മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും എക്സ്ക്സൈസ് ഇൻസ്പെക്ട‌ർ കെ.ടി ഷനോജ് പറഞ്ഞു. അസി.എക്സൈസ് ഇൻസ്പെക്ട‌ർ കെ.പ്രദീപ്‌കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എ.എം ദിദിൻ, പി.അരുൺ, ജിഷ്നാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal