പന്തീരങ്കാവ് ● ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്ത സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജമാക്കി പോലീസ്. കോഴിക്കോട് പന്തീരാങ്കാവിൽ അക്ഷയ ഫൈനാൻസിയേഴ്സിനുമുന്നിൽ ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്വകാര്യബാങ്കിലെ ജീവനക്കാരനായ അരവിന്ദൻ അയാളുടെ കയ്യിൽ നിന്നാണ് പണമടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് മോഷ്ടാവ് തട്ടിയെടുത്തത്.
ഷിബിൻ ലാൽ എന്നയാളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. പണം തട്ടിയെടുത്ത ശേഷം ഇയാൾ കറുത്ത ജൂപിറ്റർ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. കറുത്ത നിറത്തിലുള്ള ടീഷർട്ട് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. വാഹനത്തിൽ കയറുമ്പോൾ മഞ്ഞ റെയിൻകോട്ടും ധരിച്ചതായി പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കവർച്ചക്ക് പിറകിൽ ബാങ്ക് ജീവനക്കാരുടെ സഹായം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
إرسال تعليق