ഒളിക്യാമറ ഉപയോഗിച്ച് വനിതാ പോലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍ പകർത്തി; പോലീസുകാരന്‍ പിടിയിൽ

ഇടുക്കി ● പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരന്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ഏഴു മാസത്തോളമായി ഇയാള്‍ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. ഒളിക്യാമറയില്‍ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ അയച്ച് ഒരു വനിതാ ഉദ്യോഗസ്ഥയെ വൈശാഖ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥ വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ വൈശാഖിനെ അറസ്റ്റ് ചെയ്യുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനില്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതല്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്‌നചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തിയത്. സ്‌റ്റേഷനില്‍ വനിതാ ഉദ്യോഗസ്ഥര്‍ വസ്ത്രം മാറുന്നതിന് ഏര്‍പ്പെടുത്തിയ റൂമില്‍ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലില്‍ കണക്ട് ചെയ്യുകയുമായിരുന്നു ഇയാള്‍. തുടര്‍ന്നാണ് സൈബര്‍ കുറ്റം ഉള്‍പ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal