വള്ളിക്കുന്ന് ● കടലുണ്ടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
കോട്ടക്കടവ് വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ (21) യാണ് മരിച്ചത്. പാലക്കാട് ശ്രീപതി എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർത്ഥിനിയാണ്.
കടലുണ്ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറങ്ങി റെയിൽപാത മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ
ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. മണ്ണൂർ സി.എം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക പ്രതിഭയാണ് മാതാവ്.
إرسال تعليق