മലപ്പുറം ● നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവറിന്റെ പ്രചാരണം കൊഴുപ്പിക്കാൻ ക്രിക്കറ്റ് താരവും എം പിയും കൂടിയായ യൂസുഫ് പഠാൻ എത്തുമെന്ന് തൃണമൂൽ കോൺഗ്രസ്. ജൂൺ 15-ന് യൂസുഫ് പഠാൻ എത്തുമെന്നാണ് ടിഎംസി നിലമ്പൂർ മണ്ഡലം കമ്മിറ്റി അറിയിച്ചിരിക്കുന്നത്. 15-ാം തീയതി മൂന്ന് മണിക്ക് നിലമ്പൂരിലെത്തുന്ന യൂസുഫ് പഠാന്‍ റോഡ് ഷോ നടത്തുമെന്നാണ് വിവരം. പശ്ചിമ ബംഗാളിലെ ബഹാറംപൂർ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എംപിയാണ് യൂസുഫ് പഠാൻ.
കോൺഗ്രസ് നേതാവും കഴിഞ്ഞ തവണ ലോക്‌സഭയിലെ കക്ഷി നേതാവുമായി അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ പാർലമെന്റിലെത്തിയത്. ബഹാറംപൂരിൽ നിന്ന് ആറാമൂഴം തേടിയിറങ്ങിയ ചൗധരിയെ 85,022 വോട്ടിനാണ് യൂസുഫ് പഠാൻ പരാജയപ്പെടുത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അന്‍വറിന്റെ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു.
ഇതിനിടെ അന്‍വറിനെതിരേ ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ രംഗത്തെത്തി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വര്‍ പാര്‍ട്ടിചിഹ്നവും കൊടിയും ദുരുപയോഗം ചെയ്യുന്നുവെന്ന് കളക്ടര്‍ക്ക് പരാതി നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2007 മുതല്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോർഡിനേറ്റര്‍ എന്ന നിലയ്ക്കാണ് അന്‍വറിന് പാര്‍ട്ടിയില്‍ നിയമനം നല്‍കിയത്. സംസ്ഥാന കമ്മിറ്റിയെ അവഗണിച്ചുകൊണ്ടാണ് അന്‍വറിന്റെ പ്രവര്‍ത്തനം. ഇതെല്ലാം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലമ്പൂരില്‍ മനഃസാക്ഷി വോട്ടുചെയ്യാനാണ് പാര്‍ട്ടി ആഹ്വാനമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
إرسال تعليق