ദേശീയ പാതയിൽ തേഞ്ഞിപ്പലത്ത് കാർ അപകടത്തിൽ പെട്ട് മറിഞ്ഞു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചെട്ടിയാർ മാട് ● ദേശീയ പാതയിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് സമീപം കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞു. കാറിലുള്ള യാത്രക്കാർ അത്ഭുതകരമായ രക്ഷപ്പെട്ടു. കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേ ഇന്ന് ഉച്ചയോടെയാണ് ടയർ പൊട്ടി കാർ മറിഞ്ഞത്. തൃശ്ശൂർ കുന്നംകുളം സ്വദേശി സാബുവും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. വാഹനം മറിഞ്ഞയുടനെ ഇതുവഴി യാത്ര ചെയ്യുകയായിരുന്ന പുല്ലിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ (പപ്പൻ), പ്രദീപ് ചേലേമ്പ്ര എന്നിവർ ഉൾപ്പെടുന്ന സംഘം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
ഫോട്ടോ: ദേശീയ പാതയിൽ തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് സമീപം ടയർ പൊട്ടി മറിഞ്ഞ കാർ

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal