സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ഷുഹൈബ് ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ നിര്യാതനായി

മലപ്പുറം ● സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ വളാഞ്ചേരി പുത്തനത്താണി കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ സൈതാലിക്കുട്ടി ഹാജിയുടെ മകൻ ഷുഹൈബ് (45) ഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് അദ്ദേഹം ഹജ്ജ് നിർവഹിക്കാൻ എത്തിയിരുന്നത്.
ഖബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയില്‍ നടക്കും. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ് , പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.

മാതാവ് : ആയിശുമോള്‍. ഭാര്യ : സല്‍മ.മക്കള്‍ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ,നൈസ ഫാത്തിമ.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal