പറമ്പിൽപീടിക ● ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ പെരുവള്ളൂർ ചന്തയിൽ അനുഭവപ്പെട്ടത് അത്യപൂർവ്വമായ ജനബാഹുല്യം. വിദൂര ദിക്കുകളിൽ നിന്നുപോലും എത്തിച്ചേർന്നവരിൽ ബലിമൃഗങ്ങൾക്കായിരുന്നു ആവശ്യക്കാർ ഏറെയും. മഴ മാറിനിന്നത് സാധനങ്ങൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കി. വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, മീൻ, ഇറച്ചി തുടങ്ങി എല്ലാവിധ ഉൽപ്പന്നങ്ങളുമായി കച്ചവടക്കാർ ചന്തയിൽ നിറഞ്ഞുനിന്നു.
പെരുന്നാളിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരിടത്ത് നിന്ന് തന്നെ വാങ്ങാൻ സാധിച്ചത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി. പഴയകാല ചേളാരി ചന്തയെ അനുസ്മരിപ്പിക്കും വിധം സമയക്രമീകരണമില്ലാതെ ഏത് സമയത്തും അവശ്യവസ്തുക്കൾ ലഭ്യമാണ് എന്നതാണ് ഇപ്പോഴത്തെ പെരുവള്ളൂർ ചന്തയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ പറമ്പിൽപീടിക ടൗണിലെ മിക്ക വ്യാപാരികളും ചൊവ്വാഴ്ച ദിവസങ്ങളിൽ ചന്തയിൽ തങ്ങളുടെ സ്റ്റാളുകൾ തുറന്നിട്ടുണ്ട്.
Post a Comment