ഒടുവിൽ സർക്കാർ വഴങ്ങി; പ്രതിഷേധങ്ങൾക്കൊടുവിൽ സ്‍കൂളുകൾക്കും കോളജുകൾക്കും ഇന്നും ബക്രീദ് അവധി

തിരുവനന്തപുരം ● പ്രതിഷേധങ്ങൾക്കൊടുവിൽ ബക്രീദ് പ്രമാണിച്ച് നേരത്തെ ഉണ്ടായിരുന്ന വെള്ളിയാഴ്ചയിലെ അവധി പുന:സ്ഥാപിച്ച് സർക്കാർ. സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധങ്ങളുടെ ഫലമായാണ് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ പെരുന്നാൾ അവധി ശനിയാഴ്ച്ച മാത്രമെന്ന സർക്കാരിന്റെ നിലപാടിൽ മാറ്റം വന്നത്. ഇതോടെ ബലി പെരുന്നാളിന് വെള്ളി,ശനി ദിവസങ്ങളിൽ പൊതു അവധിയായിരിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയതായി മന്ത്രി ആർ ബിന്ദുവും ഒന്നു മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക‌ും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അറിയിച്ചു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal