പെരുവള്ളൂരിൽ കാർ മതിൽ തകർത്ത് പറമ്പിലേക്ക് ഇടിച്ചുകയറി; യാത്രക്കാർ സുരക്ഷിതർ

പെരുവള്ളൂർ ● പറമ്പിൽപീടിക കൊടശ്ശേരി പൊറ്റ വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിൽ തകർത്ത് തൊട്ടടുത്ത പറമ്പിലേക്ക് ഇടിച്ചുകയറി. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയോടെ കൊല്ലംചിനയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൂനൂൾമാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 
അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. വീടിന്റെ ചുറ്റുമതിലും ഭാഗികമായി തകർന്നു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ നാട്ടുകാരാണ് യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്.



Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal