പരപ്പനങ്ങാടി ● പാലത്തിങ്ങൽ ന്യൂകട്ടിൽ കുളിക്കുന്നതിനിടെ പുഴയിൽ കാണാതായ 17 കാരന്റെ മൃതദേഹം തൃശ്ശൂർ അഴീക്കോട് മുനക്കൽ ബീച്ചിൽ നിന്നും കണ്ടെത്തി. താനൂർ എടക്കടപ്പുറം സ്വദേശി കമ്മാക്കാന്റെ പുരക്കൽ ഷാജഹാന്റെ മകൻ ജുറൈജ് (17) ആണ് മരിച്ചത്. മൃതദേഹം കുട്ടിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കാണാതായ ബുധനാഴ്ച ജൂറൈജ് ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞതെന്നാണ് വിവരം. തുടർന്ന് ഡിഎൻഎ പരിശോധനയും നടത്തി.
അഞ്ചുദിവസമായി തുടരുന്ന തിരച്ചിനിടെയാണ് അഴീക്കോട് ബീച്ചിൽ ഇന്ന് രാവിലെ 10 മണിയോടെ യുവാവിന്റെതെന്ന് തോന്നിക്കുന്ന മൃതദേഹം കരക്കടിഞ്ഞത്. അഴീക്കോട് കോസ്റ്റൽ പോലീസ് വിവരം നൽകിയതിന് പിന്നാലെ ബന്ധുക്കൾ ഇവിടെയെത്തി സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കൊടുങ്ങല്ലൂർ ഗവൺമെൻറ് ഹോസ്പിറ്റലിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് ഉടൻ കൊണ്ടുപോകും.
Post a Comment