പെരുവള്ളൂരിൽ തെങ്ങിൽ നിന്നും വീണ് കണ്ണൂർ സ്വദേശി മരിച്ചു

പെരുവള്ളൂർ | കൊല്ലംചിനക്ക് സമീപം പൊറ്റമ്മൽ മാട്ടിൽ
തെങ്ങിൽ നിന്നും വീണ് തൊഴിലാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറ്റൂർ ഇളമ്മം പുതിയ വീട്ടിൽ ചീരുകണ്ഠന്റെ മകൻ ലക്ഷ്മണൻ (65) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ ലക്ഷ്മണൻ വ്യാഴാഴ്ച രാവിലെ 11.30 ഓടെ പൊറ്റമ്മൽ മാട്ടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ വലിക്കുന്നതിനിടെ തെങ്ങിൽ നിന്നും വീഴുകയായിരുന്നു. ഉടൻ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

20 വർഷത്തിലേറെയായി പെരുവള്ളൂർ കൊല്ലംചിനയിൽ വാടകക്ക് താമസിക്കുകയാണ്.
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച കണ്ണൂരിൽ നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷം തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തും.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal