തേഞ്ഞിപ്പലം ● മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ചേലേമ്പ്രയിൽ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി അഫ്നാസ് (24) ആണ്കുറ്റിപ്പാലയിലെ വസതിയിൽ നിന്നും ഇന്നലെ പുലർച്ചെ 40 ഗ്രാം എംഡി എം എ യുമായി പിടിയിലായത്.
പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ കെ ടി ഷനൂജും പാർട്ടിയും ഒരാഴ്ച്ചയായി നടത്തിയ നിരീക്ഷണത്തിനോടുവിലാണ് പ്രതിയെ വലയിലാക്കിയത്.
പൈങ്ങോട്ടൂർ, ചെട്ട്യാർമാട്, ചേലൂപ്പാടം പ്രദേശങ്ങളിലും ടർഫ് കേന്ദ്രീകരിച്ചുമാണ് ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുമെന്ന് എക്സൈസ് പറഞ്ഞു. ബാംഗ്ലൂരിൽ നിന്നാണ് പ്രതി എംഡിഎംഎ എത്തിച്ചിരുന്നതെന്നും കാരിയരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും കേസിൽ ഇനിയും പ്രതികൾ പിടിയിലാകാൻ സാധ്യത ഉണ്ടെന്നും എക്സ്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു.
അസി.എക്സ്സൈസ് ഇൻസ്‌പെക്ടർ കെ പ്രദീപ് കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സി നിതിൻ, പി അരുൺ, എം എം ദിദിൻ,ജിഷ്ണാദ്,വനിത സിവിൽ എക്സ്സൈസ് ഓഫീസർ സിന്ധു പട്ടേരി എന്നിവർ റെയ്‌ഡിന് നേതൃത്വം നൽകി.
إرسال تعليق