വേങ്ങരയിൽ മില്ല് തുറന്നപ്പോൾ അകത്ത് കത്തിയുമായി അജ്ഞാതൻ; പിടികൂടി പോലീസിലേൽപ്പിച്ചു നാട്ടുകാർ

മലപ്പുറം ● പതിവ് പോലെ പൊടിമില്ല് തുറക്കാനെത്തിയ ജീവനക്കാരൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് ഊരിപ്പിടിച്ച കത്തിയുമായി നിൽക്കുന്ന അജ്ഞാതനെ. കഴിഞ്ഞ ദിവസം രാവിലെ വേങ്ങര കുഴിപ്പുറം കച്ചേരിപ്പടിയിലെ ഷാമിന ഫ്‌ളോർ മില്ലിലാണ് സംഭവം. അജ്ഞാതൻ കയ്യിലുള്ള കത്തി വീശി ഭീഷണിപ്പെടുത്തിയതോടെ നാട്ടുകാരും ഭീതിയിലായി. പിന്നീട് വിവരമറിഞ്ഞെത്തിയ യുവാക്കൾ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തിയ ശേഷം പോലീസിലേൽപിക്കുകയായിയുന്നു.

മോഷ്ടാവാണെന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയത്. പശ്ചിമ ബംഗാളിലെ ലക്ഷ്മിപൂർ സ്വദേശിയാണ് പിടിയിലായത്. മില്ലിന്റെ മുകൾ വശത്തെ ഗ്രില്ല് വഴിയാണ് ഇയാൾ അകത്ത് കടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വേങ്ങര പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal