കൊണ്ടോട്ടി ● ദേശീയപാതയിലെ ശോച്യാവസ്ഥ മൂലം വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊണ്ടോട്ടി നെടിയിരുപ്പിന് സമീപം റോഡിലെ കുഴിയിൽ വീണ ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു.
മമ്പുറം വെട്ടത്ത് ബസാർനടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
മഞ്ചേരിയിൽ നിന്ന് സഹോദരപുത്രനോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആയിശ, നെടിയിരുപ്പ് ഭാഗത്തെ ദേശീയപാതയിലെ വലിയകുഴിയിൽ ബൈക്ക് ചാടിയതിനെ തുടർന്ന് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആയിശയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംജീവൻരക്ഷിക്കാനായില്ല.
ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്താത്തതും കുഴികൾഅടയ്ക്കാത്തതും ജനരോഷത്തിന് കാരണമായിട്ടുണ്ട്.
നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് ദിവസേന നടക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് ഈ മരണത്തിന് കാരണമെന്ന്നാ നാട്ടുകാർ ആരോപിച്ചു.
എത്രയും പെട്ടെന്ന് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. ആയിശയുടെ കബറടക്കം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് മമ്പുറം മഖാം ഖബർസ്ഥാനിൽ നടക്കും.
إرسال تعليق