വിദേശത്തുവെച്ച് പതിനാലുകാരിയെ പീഡിപ്പിച്ചു; യുട്യൂബർ ഷാലു കിങ് പോക്സോ കേസിൽ അറസ്റ്റിൽ

കൊയിലാണ്ടി ● വിദേശത്തുവെച്ച് 14കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുട്യൂബർ ഷാലു കിങ് എന്ന മുഹമ്മദ് സാലി (35) അറസ്റ്റിൽ. കൊയിലാണ്ടി പൊലീസ് മംഗലാപുരം വിമാനാത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്സോ കേസിലാണ് യുട്യൂബർ അറസ്റ്റിലായിരിക്കുന്നത്. ഇയാൾക്കെതിരെ നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

കാസർകോട് സ്വദേശിയാണ് ഷാലു കിങ്. വിവാഹം കഴിക്കാമെന്ന് വാദ്ഗാനം നൽകിയാണ് ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ശാലു കിങ്സ് മീഡിയ, ശാലു കിങ്സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂട്യൂബ് ചാനലുകള്‍. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Post a Comment

أحدث أقدم
PradeshikamVarthakal
PradeshikamVarthakal