ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറക്കടവ് പുഴയിൽ ചൂണ്ടയിടാനെത്തിയ യുവാവ് മുങ്ങി മരിച്ചു

ചേലേമ്പ്ര ● പുല്ലിപ്പറമ്പ് പാറക്കടവ് പുഴയിൽ പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാനായെത്തിയ യുവാവ് മുങ്ങി മരിച്ചു. ഫറോക്ക് കടലുണ്ടി മണ്ണൂർ വളവ് സ്വദേശി ചുള്ളിപ്പടന്ന പരേതനായ വട്ടോളിക്കണ്ടി പവിത്രന്റെ മകൻ ശബരി മധുസൂദനൻ (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിടുന്നതിനിടെ കാൽ തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. 

മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ്, സ്കൂബ ടീം, റെസ്ക്യൂ ടീം, ടി ഡി ആർ എഫ് സംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് പട്ടത്താനം ഭാഗത്ത്‌ വെച്ച് മൃതദേഹം കണ്ടെത്തിയത്. തേഞ്ഞിപ്പലം പോലീസും കടലുണ്ടി എയ്ഡ് പോസ്റ്റ് പോലീസും സ്ഥലത്തെത്തിയിരുന്നു.
ഷീബയാണ് ശബരിയുടെ മാതാവ്. സഹോദരി രൂപ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal