വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വില്പന; പ്രധാന കണ്ണി ചേലേമ്പ്രയിൽ പിടിയിൽ

തേഞ്ഞിപ്പലം ● ചേലേമ്പ്ര മാട്ടിൽ ഭാഗത്ത്‌ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. ചേലേമ്പ്ര സ്വദേശി ചക്കുമാട്ടുകുന്ന് വീട്ടിൽ സിയാദ് (42) ആണ് പിടിയിലായത്. വില്പനക്കായി സൂക്ഷിച്ച 1.680 കിലോഗ്രാം കഞ്ചാവും ഇക്ട്രോണിക് ത്രാസുകളും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. 

കൊണ്ടോട്ടി, ഫറൂഖ് സ്റ്റേഷനുകളിലായി 3 ഓളം ലഹരി കടത്ത് കേസുകളും വിവിധ സ്റ്റേഷനുകളിലായി കളവ് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി സന്തോഷ് , തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ പ്രിയൻ , എസ് ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post
PradeshikamVarthakal
PradeshikamVarthakal